Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PG Level

സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ല​ക്‌​ഷ​ൻ 30ന്

​തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ്റ്റേ​റ്റ് സ്‌​പോ​ർ​ട്സ് കൗ​ൺ​സി​ലി​നു കീ​ഴി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ള​ജ് സ്‌​പോ​ർ​ട്സ് അ​ക്കാ​ഡ​മി​ക​ളി​ലേ​ക്ക് പി​ജി ത​ല​ത്തി​ലു​ള്ള സെ​ല​ക്‌​ഷ​ൻ 30നു ​രാ​വി​ലെ ഒ​ന്പ​തി​ന് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ.

അ​ത്‌‌​ല​റ്റി​ക്‌​സ്, ആ​ർ​ച്ച​റി, ബാ​സ്‌​ക​റ്റ്‌​ബോ​ൾ, ബോ​ക്‌​സിം​ഗ്, ക​നോ​യിം​ഗ് ക​യാ​ക്കിം​ഗ്, സൈ​ക്ലിം​ഗ്, ഫെ​ൻ​സിം​ഗ്, ഫു​ട്‌​ബോ​ൾ, ഹാ​ൻ​ഡ്ബോ​ൾ, ഹോ​ക്കി, ജൂ​ഡോ, ക​ബ​ഡി, ഖൊ-​ഖൊ, നെ​റ്റ്‌​ബോ​ൾ, റോ​വിം​ഗ്, സോ​ഫ്റ്റ്‌​ബോ​ൾ, സ്വി​മ്മിം​ഗ്, ത​യ്ക്വാ​ൺ​ഡോ, വോ​ളി​ബോ​ൾ, വെ​യ്റ്റ്‌‌​ലി​ഫ്റ്റിം​ഗ്, റ​സ​ലിം​ഗ് എ​ന്നീ കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​ണ് സെ​ല​ക്‌​ഷ​ൻ ന​ട​ത്തു​ന്ന​ത്.

സെ​ല​ക്‌​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​ന്നേ ദി​വ​സം രാ​വി​ലെ 8.30ന് ​ആ​ധാ​ർ കാ​ർ​ഡ്, ര​ണ്ട് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, സ്‌​പോ​ർ​ട്സ് ഡ്ര​സ് എ​ന്നി​വ സ​ഹി​തം എ​ത്തി​ച്ചേ​ര​ണം. ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് മെ​ഡ​ൽ നേ​ടി​യ​വ​ർ​ക്കും, ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്‌​സി​റ്റി മ​ത്സ​ര​ങ്ങ​ളി​ൽ മെ​ഡ​ൽ നേ​ടി​യ​വ​ർ​ക്കും സെ​ല​ക്‌​ഷ​ൻ ട്ര​യ​ൽ​സി​ൽ പ​ങ്കെ​ടു​ക്കാം.

Latest News

Corehub Up